Wednesday, January 7, 2026

‘ഇരിക്കുന്നിടം കുഴിക്കാൻ അനുവദിക്കില്ല; ശശി തരൂര്‍ പാര്‍ട്ടി നയത്തോടും തീരുമാനത്തോടുമൊപ്പം നില്‍ക്കണം’: തുറന്നടിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: കെ.റെയിൽ (K Rail) വിഷയത്തിൽ പാർട്ടിയോടൊപ്പം ഒതുങ്ങി നിൽക്കണമെന്ന് ശശി തരൂരിനോട് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. പാര്‍ട്ടിക്കകത്തുള്ളവരാണെങ്കില്‍ പാര്‍ട്ടിക്ക് അനുസരിച്ച്‌ പെരുമാറേണ്ടി വരുമെന്നും ശശി തരൂരിനോട് അത് മാത്രമാണ് പാര്‍ട്ടിക്ക് പറയാനുള്ളതെന്നും സുധാകരന്‍ വ്യക്തമാക്കി.

പാര്‍ട്ടി നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനും സാധിക്കണം. കോണ്‍ഗ്രസിന്റെ വൃത്തത്തില്‍ ഒതുങ്ങാത്ത ലോകം കണ്ട മനുഷ്യനാണ് തരൂര്‍. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപാടുകള്‍ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ശശി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നേരിട്ട് കണ്ട് സംസാരിക്കാനും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷയെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

യുഡിഎഫ് കെ റെയിലിന് എതിരല്ല. എന്നാല്‍, പദ്ധതി നാടിന് ഗുണമാണെന്ന് ബോധ്യപ്പെടുത്തണം. വികസനമാണെങ്കില്‍ ജനസമൂഹത്തിന്റെ വികസനം ആയിരിക്കണം. വികസനം നടപ്പാക്കാന്‍ വാശിയല്ല വേണ്ടത് പ്രായോഗിക ബുദ്ധിയാണ്. വെള്ളിരേഖ ജനങ്ങള്‍ക്ക് വെള്ളിടിയായി മാറുന്ന നിലയുണ്ടാവണം. കെ റെയിലില്‍ ഹിത പരിശോധന നടത്തണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles