Friday, May 10, 2024
spot_img

എന്തിനും സുസജ്ജമായി ജമ്മു പോലീസ്; സേനയ്ക്ക് ഇനി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും

ശ്രീനഗർ; ജമ്മു കശ്മീർ പോലീസിന് ഇനി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ (Bulletproof Vehicles). മേഖലയിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ സേനയുടെ പുതിയ നീക്കം. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ നല്കിയതോടൊപ്പം പോലീസ് ഉദ്യോഗസ്ഥർ ആയുധങ്ങൾ ഇല്ലാതെ യാത്ര ചെയ്യരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ജമ്മു കശ്മീരിൽ ക്രമസമാധാന നില തകർക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തുന്ന ഭീകരർ പോലീസ് സേനയ്‌ക്ക് നേരെയും വെടിയുതിർക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പോലീസ് വാഹനത്തിന് നേരെ നടന്ന വെടിവെപ്പിൽ രണ്ട് ഉദ്യോഗസ്ഥർ മരിച്ചിരുന്നു. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്ക് സൈന്യം പ്രത്യേക നിർദ്ദേശം നൽകിയിരിക്കുന്നത്.
പോലീസിന്റെ സംരക്ഷണത്തിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഐജി വിജയ് കുമാർ പറഞ്ഞു. പോലീസിന് യാത്ര ചെയ്യാൻ പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഒരുക്കും.

അതോടൊപ്പം റോഡ് ഓപ്പണിംഗ് പാർട്ടികളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. ഇതിനായി കൂടുതൽ സുരക്ഷാ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലല്ലാത്ത ഉദ്യോഗസ്ഥർ പുറത്ത് പോകുമ്പോഴും പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. പ്രദേശത്ത് കൂടുതൽ ബങ്കറുകളും ചെക്ക് പോയിന്റുകളും നിർമ്മിച്ചിട്ടുണ്ട്.

Related Articles

Latest Articles