Tuesday, May 21, 2024
spot_img

കേരളത്തില്‍ നടക്കുന്ന സമരം; മാപ്പിള ലഹളയെ അനുസ്മരിപ്പിക്കുന്നെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് സമരണം ചെയ്യണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കള്‍ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ചാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രംഗത്ത് വന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഭരണ-പ്രതിപക്ഷ നേതാക്കളുടെ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന സമരമാണ് ഇരു മുന്നണികളും നടത്തുന്നത്. മാപ്പിള ലഹളയെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം വോട്ടിനായുള്ള മല്‍സരമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പിണറായി വിജയന്റെ നേതൃത്വം അംഗീകരിച്ചതോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായി. നാളെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1921 മറന്നിട്ടില്ലെന്ന് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് കെ.സുരേന്ദ്രന്‍, പ്രശ്‌നം എന്‍ഐഎ യുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles