തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ ഉപദേശകർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. സ്വപ്നയുടെ നിയമനം നടന്നത് മുഖ്യമന്ത്രി അറിഞ്ഞാണ്. മുഖ്യമന്ത്രി അറിയാതെ സെക്രട്ടറിക്ക് പ്രവര്‍ത്തിക്കാനാവില്ല. ശിവശങ്കറിൻ്റെ വിദേശയാത്രകളും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിൻ്റെ പങ്കും അന്വേഷിക്കണമെന്നും കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിൽ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
എം.ശിവശങ്കരനെ പുറത്താക്കി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. പന പോലെ വളർന്ന മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സാമ്രാജ്യത്തിന് ഐ ടി സെക്രട്ടറിയെന്ന നിലയിൽ ശിവശങ്കർ ചെയ്ത സഹായങ്ങളെക്കുറിച്ചും അന്വേഷിക്കണം.കളളക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

