Wednesday, December 31, 2025

പൊലീസുകാരെ മടക്കി അയച്ചു; കേരളാ പൊലീസിന്‍റെ സുരക്ഷ വേണ്ടെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളാ പൊലീസിന്‍റെ സുരക്ഷ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരക്ഷാ ചുമതലക്കായി നിയോഗിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കെ സുരേന്ദ്രൻ തിരിച്ചയച്ചു.

സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നൽകിയാണ് തിരിച്ചയച്ചത്. ഇൻറലിജൻസ് നിർദ്ദേശപ്രകാരം കോഴിക്കോട് റൂറൽ പോലീസാണ് കെ സുരേന്ദ്രൻ്റെ സുരക്ഷക്ക് രണ്ട് ഗൺമാന്മാരെ അനുവദിച്ചത്. സുരക്ഷാ ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Related Articles

Latest Articles