k-surendran-pinarayi-vijaya
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രതിഷേധം കടുപ്പിക്കുന്ന കാര്യം സംസ്ഥാന സമിതിയിൽ ഇന്ന് ചർച്ച ചെയ്യും. സ്വന്തം നാട്ടിൽ പൊലീസിനെയും കൊണ്ട് നടക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി കോർകമ്മിറ്റി യോഗവും നേതൃയോഗവും ഇന്ന് പത്തനംതിട്ടയിൽ നടക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങൾ എങ്ങനെ കടുപ്പിക്കണം എന്നത് സംബന്ധിച്ചും തീരുമാനം എടുക്കും. അതിനോടൊപ്പം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകും.
സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായി ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് രാവിലെ 9 മണിക്ക് നടന്നിരുന്നു . സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. നിലവിൽ സംസ്ഥാന സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ കോർകമ്മിറ്റി യോഗത്തിൽ ചർച്ചയാകും. 10.30നാണ് സംസ്ഥാന സമിതി യോഗം ആരംഭിച്ചത്. 300 ഓളം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…