Sunday, May 5, 2024
spot_img

വയനാട്ടിലെ മുക്കിലും മൂലയിലും സജീവമായി കെ. സുരേന്ദ്രൻ !മേപ്പാടിയെ ആവേശം കൊള്ളിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ റോഡ് ഷോ

മേപ്പാടിയിലെ പുൽനാമ്പുകളെപ്പോലും ആവേശം കൊള്ളിപ്പിച്ച് വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രൻ്റെ റോഡ് ഷോ .

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മേപ്പാടി ഹയർ സെക്കണ്ടറി സ്കൂളിന് സ്കൂളിന് സമീപത്ത് നിന്നാരംഭിച്ച റോഡ് ഷോ നഗരപ്രദക്ഷിണം നടത്തി ബസ് സ്റ്റാൻഡിനു സമീപമാണ് സമാപിച്ചത്. തുറന്ന ജീപ്പിൽ സ്ഥാനാർത്ഥി അഭിവാദ്യം ചെയ്തപ്പോൾ പ്രവർത്തകരും ജനങ്ങളും ഒരുപോലെ ആവേശ ഭരിതമായി. മുതിർന്ന ബിജെപി നേതാക്കൾ റോഡ് ഷോക്ക് നേതൃത്വം നൽകി.

വികസിത വയനാട് എന്ന സ്വപ്നം പൂവണിയാൻ സ്ഥിരം എം.പി വയനാടിന് വേണമെന്ന് റോഡ് ഷോക്ക് ശേഷം സംസാരിക്കവെ കെ. സുരേന്ദ്രൻ വ്യക്തമാക്കി.

“തോട്ടം തൊഴിലാളികളും, ഗോത്ര സമൂഹവും ദുരിത ജീവിതത്തിൽ കഴിയുകയാണ്. മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കാത്ത എം.പിയാണ് വയനാടിൻ്റെ ശാപം. വയനാടിന് മോദിയുടെ ഗ്യാരൻ്റി ഉറപ്പാക്കാൻ എൻഡിഎ സ്ഥാനാർത്ഥി ജയിക്കണം” – കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles