ചെങ്ങന്നൂർ: ബിജെപിയുടെ സിൽവർ ലൈൻ വിരുദ്ധ പദയാത്ര വിവിധയിടങ്ങളിൽ നടക്കുകയാണ്. ആലപ്പുഴ ജില്ലയിലെ പദയാത്ര ചെങ്ങന്നൂർ മുളക്കുഴയിൽ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാന്റെ നാടായ കൊഴുവല്ലൂരിലാണ് സമാപനം
അതേസമയം കെ.റെയിൽ എംഡിക്കെതിരെ രൂക്ഷ വിമർശനമാണ് സുരേന്ദ്രൻ നടത്തിയത്. കെ.റയിൽ എംഡി റയിൽവേയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയതാണെന്ന് മറക്കരുതെന്നും ജനങ്ങളെ ദ്രോഹിച്ചാൽ തിരിച്ചു വിളിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
തുടർന്ന് കൊഴുവല്ലൂരിലെ സമര നേതാവ് സിന്ധു ജെയിംസിനെ വേദിയിൽ ആദരിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് പദയാത്രയിൽ പങ്കെടുത്തത്.

