Kerala

വയനാട്ടിലെത്തിയത് സമഗ്ര പാക്കേജുമായെന്ന് കെ .സുരേന്ദ്രൻ ! വികസനം വരണമെങ്കിൽ നരേന്ദ്രമോദിയുടെ കൂടെ നിൽക്കണമെന്നും എൻഡിഎ സ്ഥാനാർത്ഥി

പുൽപ്പള്ളി: വികസന കാര്യത്തിൽ സമഗ്ര പാക്കേജുമായാണ് വയനാട്ടിൽ മത്സരിക്കാൻ എത്തിയിരിക്കുന്നതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രൻ. പുൽപ്പള്ളി മർച്ചൻ്റ്സ് അസോസിയേഷൻ ഹാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമായി സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ഒരു വികസന രേഖ തയ്യാറാക്കിയാണ് എത്തിയിരിക്കുന്നത്. അതിൽ നഞ്ചൻകോട് റെയിൽവേ ലൈൻ അടക്കം ഉണ്ട്. വികസനം വരണമെങ്കിൽ മോദിയുടെ കൂടെ നിൽക്കണം. വന്യ ജീവി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇന്നുവരെ കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണുകയുണ്ടായിട്ടില്ല. ജനങ്ങളുടെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല. വയനാടിന് ഒരു സ്ഥിരം എം.പി വേണം.” – കെ .സുരേന്ദ്രൻ പറഞ്ഞു.

മരക്കടവിൽ പാലം, താലൂക്ക് ആശുപത്രി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വേണമെന്ന ആവശ്യം വ്യാപാരികൾ സ്ഥാനാർത്ഥിയോട് പറഞ്ഞു.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

4 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago