കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വനിയമ ഭേദഗതി സംബന്ധിച്ച് രാജ്യത്ത് നടക്കുന്നത് വലിയ കള്ളപ്രചാരണങ്ങളാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി. ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പല സ്ഥലങ്ങളിലും മുസ്‌ലിം സഹോദരങ്ങള്‍ വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. അവരെ അത്രയേറെ ഭയപ്പെടുത്തിയിരിക്കുന്നു എന്നതാണ് വസ്തുത. തങ്ങള്‍ ഇന്ത്യയില്‍നിന്ന് പോകേണ്ടിവരുമെന്നാണ് പലരും കരുതുന്നത് . പൗരത്വം തെളിയിക്കാന്‍ ഓഫീസുകളില്‍ കാത്തുനില്‍ക്കേണ്ടിവരുമെന്നും അല്ലാത്തപക്ഷം ഇവിടെനിന്ന് പോകേണ്ടിവരുമെന്നും അവര്‍ ഭയപ്പെടുന്നു’- കെ.സുരേന്ദ്രന്‍ വ്യക്തമാക്കി .
‘ഈ തെറ്റിദ്ധാരണകളുടെ പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും അണികളും നേതാക്കളുമാണ് ഉള്ളത് . പൗരത്വനിയമഭേദഗതിയില്‍ ഇവിടെയുള്ള ഒരു മുസ്‌ലിമിന്റെയും അസ്തിത്വത്തിന് ഭീഷണിയില്ല. രാഷ്ട്രീയനേട്ടത്തിനുവേണ്ടി ഇടത്-വലത് മുന്നണികള്‍ നുണപ്രചാരണം നടത്തുകയാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

