Thursday, May 16, 2024
spot_img

മതമൈത്രിയ്‌ക്ക് ഉത്തമ മാതൃകയായി ഉത്തർപ്രദേശിലെ മുസ്ലീം സമൂഹം; ഹനുമാൻ ജയന്തി ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് ശീതളപാനീയം നൽകി; പ്രശംസയേറ്റു വാങ്ങി യോഗി സർക്കാർ

 

ലക്‌നൗ: കഴിഞ്ഞ ദിവസത്തെ ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് പങ്കെടുത്ത വിശ്വാസികൾക്ക് ശീതളപാനീയം നൽകി യുപിയിലെ മുസ്ലീം സമൂഹം. ഉത്തർപ്രദേശിലെ നോയിഡയിലാണ് സാമുദായിക മൈത്രിയുടെ സാഹോദര്യത്തിന്റെയും ഉദാഹരണമായി മുസ്ലീം സമൂഹം എത്തിയത്. ഘോഷയാത്രയെ വരവേൽക്കാൻ ഇവർ മുന്നോട്ട് വന്നു. ഹനുമാൻ ജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ നടന്ന് എത്തുന്നവർക്ക് മുസ്ലീം സഹോദരന്മാർ ശീതളപാനീയം നൽകുന്നത് വീഡിയോയിൽ കാണാം.

ഇവർ കുപ്പികളിൽ നിറച്ച ശീതലപാനീയം വിതരണം ചെയ്യുകയും ദൂരെയുള്ളവർക്ക് എറിഞ്ഞ് കൊടുക്കുകയും ചെയ്യുന്നുണ്ട്. യുപിയിൽ യോഗി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളുടെ മികച്ച ഉദാഹരണമാണ് ഇതെന്നാണ് വീഡിയോ കാണുന്നവർ അഭിപ്രായപ്പെടുന്നത്. കൂടാതെ മതസൗഹാർദ്ദവുമായി മുന്നോട്ട് പോകുന്ന ഒരു സമൂഹത്തെ നിർമ്മിക്കുന്ന എന്ന യോഗി സർക്കാരിന്റെ ലക്ഷ്യമാണ് ഇതിലൂടെ നിറവേറുന്നത് എന്ന പ്രതികരണങ്ങളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്. സാഹോദര്യത്തിന്റെ മികച്ച ഉദാഹരണം എന്ന പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.

 

Related Articles

Latest Articles