Friday, May 3, 2024
spot_img

പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രി! തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാൻ: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

കൊല്ലം: മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

കേരളത്തെ വീണ്ടെടുക്കാന്‍ ബിജെപി പ്രതിഞ്ജാബദ്ധമാണ്. സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ എഴുത്തച്ഛന്റെ പ്രതിമ അടുത്ത കര്‍ക്കിടകത്തിന് മുമ്പ് ബിജെപി തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കുമെന്നും കൊല്ലത്ത് നടന്ന സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാന്‍ പാര്‍ലമെന്റ് തടസപ്പെടുത്തുന്ന സമീപനം ഇടതുപക്ഷ പാര്‍ട്ടികള്‍ ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയതയും കൊടികുത്തി വാഴുന്ന സാഹചര്യമാണ് കേരളത്തില്‍. ശ്രീറാം വെങ്കിട്ടരാമന്‍ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ആലപ്പുഴ കളക്ടറായ ശേഷം അദ്ദേഹത്തെ മാറ്റിയത് എന്ത് അടിസ്ഥാനത്തിലാണ്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട ശേഷം അത് പിന്‍വലിച്ചു. പിണറായി സര്‍ക്കാര്‍ മതമൗലികവാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സംസ്ഥാനത്തിന്റെ പ്രഭാരി സിപി രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ രാഷ്ട്രീയ മാറ്റം ഉടന്‍ സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles