കോൺഗ്രസിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ ന്യായീകരിക്കുകയും ഇസ്ലാമിക മൗലികവാദികളെ വെള്ള പൂശുകയും ചെയ്‌തതിനെ തുടർന്നാണ് കോൺഗ്രസിനെതിരെ വിമർശനവുമായി സുരേന്ദ്രൻ രംഗത്ത് എത്തിയത്.
അതേസമയം കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ യാതൊരു നാണവുമില്ലാതെ കോൺഗ്രസ് ന്യായീകരിക്കുകയാണെന്നും ഇസ്ലാമിക മൗലികവാദികൾ ലക്ഷക്കണക്കിന് കശ്മീരി ഹിന്ദുക്കളെയാണ് താഴ്വരയിൽ വംശഹത്യക്ക് ഇരയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല നിലവിലെ കശ്മീരിലെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം നെഹ്രു കുടുംബമാണ്. ഹിന്ദുക്കളുടെ മുറിവിൽ ഉപ്പ് പുരട്ടുന്ന നടപടി കോൺഗ്രസ് അവസാനിപ്പിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുമ്പ് കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ ന്യായീകരിച്ച് ട്വീറ്റുകളുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം ഇസ്ലാമിക മൗലികവാദികളല്ലെന്നും ഭീകരവാദികളാണെന്നുമാണ് കോൺഗ്രസിന്റെ ന്യായീകരണം. ഇതേതുടർന്ന് വിചിത്രവും അടിസ്ഥാന രഹിതവുമായ ഒരു കണക്കും കോൺഗ്രസ് മുന്നോട്ട് വെച്ചിരുന്നു.

