Monday, December 29, 2025

എതിരാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു; പത്തനംതിട്ടയിൽ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും. രാവിലെ പതിനൊന്നിന് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തി ചേരുന്ന സുരേന്ദ്രന് പ്രവർത്തകർ വമ്പൻ സ്വീകരണമൊരുക്കും. തുടർന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരിൽ കണ്ട് പിന്തുണ തേടും.

അടുത്ത ദിവസം തന്നെ വിപുലമായ തിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിക്കാനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്നലെ വൈകീട്ടോടെയാണ് കെ സുരേന്ദ്രനെ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Related Articles

Latest Articles