Thursday, May 16, 2024
spot_img

വിവാദമൊഴിയാതെ കെ സ്വിഫ്റ്റ്; സുൽത്താൻ ബത്തേരി – തിരുവനന്തപുരം കെ- സ്വിഫ്റ്റ് ബസ്, താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയായ കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസാണ് താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടത്.

ചുരത്തിലെ എട്ടാം വളവിലെ പാർശ്വഭിത്തിയിൽ ബസിടിച്ചാണ് അപകടമുണ്ടായത്. അതേസമയം, താമരശേരി ചുരത്തിലെ ആറാം വളവിൽ, ഇന്നലെ തിരുവനന്തപുരം-മാനന്തവാടി കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു. പുതിയ സംരംഭം ആരംഭിച്ചത് മുതൽക്കേ കെ സ്വിഫ്റ്റ് അപകടത്തിൽ പെടാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം കെ സ്വിഫ്റ്റ് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചിരുന്നു.

Related Articles

Latest Articles