Thursday, September 24, 2026

ദില്ലിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന; നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സാധ്യത

ദില്ലി:ദില്ലിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനും സാധ്യതയുണ്ട്. മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഡൽഹിയിൽ വീണ്ടും ഏർപ്പെടുത്താനൊരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം 325 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 915 ആയി. 224 പേർ രോഗമുക്തി നേടി. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ കോവിഡ് കേസുകളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

Related Articles

Latest Articles