Saturday, January 10, 2026

അഫ്ഗാനിസ്ഥാനിൽ ഗുരുദ്വാരക്ക് നേരെ തീവ്രവാദി ആക്രമണം, രണ്ടുപേർ കൊല്ലപ്പെട്ടു, നിരവധിപേരെ ബന്ധികളാക്കി. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ

കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം. കർത്തേപർവാൾ ഗുരുദ്വാരയിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ആയുധധാരികൾ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ആക്രമണം അഫ്ഗാനിസ്താനിലെ സിഖ് വംശജരെ ലക്ഷ്യമിട്ടാണെന്നാണ് സുചന.

ഇന്ന് രാവിലെ ഇന്ത്യൻ സമയം 8.30നാണ് തീവ്രവാദികൾ ഗുരുദ്വാരയിലെത്തുന്നത്. മുപ്പതോളം പേരാണ് ഗുരുദ്വാരയിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നത്. സ്‌ഫോടനം നടന്നതോടെ പതിനഞ്ച് പേർ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. രണ്ട് പേർ കൊല്ലപ്പെടുകയും, മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാക്കിയുള്ളവരെ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം

Related Articles

Latest Articles