Friday, May 24, 2024
spot_img

കെഎസ്ആർടിസി യിൽ വീണ്ടും കാക്കി വരുന്നു..;മെക്കാനിക്ക് ജീവനക്കാർക്ക് നീല നിറമായിരിക്കും,മാറ്റം ജനുവരി മുതൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു. ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി.ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കാക്കി നിറവും, മെക്കാനിക്ക് ജീവനക്കാർക്ക് നീല നിറവും നൽകും. യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിന് മാനേജ്മെന്‍റിന്‍റെ അംഗീകാരമായി.

2015ലാണ് കാക്കി നിറമായിരുന്ന ജീവനക്കാരുടെ യൂണിഫോം നീല നിറത്തിലേക്ക് മാറ്റിയത്.അന്നത്തെ എംഡി ആന്റണി ചാക്കോയുടെ ആശയപ്രകാരം പ്രൊഫഷണൽ മുഖം വരുത്താനായിരുന്നു പരിഷ്‌കാരം.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും കാക്കി. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. യൂണിഫോമിനുള്ള ബൾക്ക് ഓര്‍ഡര്‍ ഉടന്‍ നൽകും.

Related Articles

Latest Articles