KALIPATTAM
80 കളിലെയും, 90 കളിലെയും കാലഘട്ടത്തിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം ബാലതാരങ്ങളായി വന്ന് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നിരവധി താരങ്ങളുണ്ട്. അതിൽ മിക്കവരും ഇന്ന് മലയാളം സിനിമയുമായി ബന്ധമില്ലാതെ പല മേഖലകളിൽ തിളങ്ങുകയാണ്. എന്നാൽ ചിലർ ഇന്നും മലയാള സിനിമയിലെ സംവിധായകരായും അഭിനേതാക്കളായും പ്രവർത്തിക്കുന്നുണ്ട്.
അങ്ങനെ വേണു നാഗവള്ളി സംവിധാനം ചെയ്ത എന്നത്തേയും ഹിറ്റ് ചിത്രമായ ‘കളിപ്പാട്ടം’ എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെയും ഉർവശിയുടെയും മകളായി അഭിനയിച്ച ബാലതാരമാണ് ദീപ്തി പിള്ള. എന്നാൽ ഇന്ന് ആ പെൺകുട്ടി ദേശീയ പുരസ്കാര ജേതാവായ ശിവന്റെ മകനും സംവിധായകനുമായ സഞ്ജീവ് ശിവന്റെ ഭാര്യയാണ്. സന്തോഷ്, സംഗീത് ശിവൻമാരുടെ ഇളയ സഹോദരനാണ് സഞ്ജീവ്.
അതേസമയം അഭിനയത്തിനൊപ്പം തന്നെ സംവിധാനത്തിലും കഴിവ് തെളിയിച്ചിരിക്കുകയാണ് ദീപ്തി പിള്ള ഇപ്പോൾ. ദീപ്തി സംവിധാനം ചെയ്ത ‘ഡീകോഡിംഗ് ശങ്കർ’ എന്ന ഡോക്യുമെന്ററിയ്ക്ക് ടോറേന്റോ ഇന്റർനാഷണൽ വിമൻസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഡോക്യുമെന്ററി അവാർഡ് ലഭിച്ചു. ശങ്കർ മഹാദേവന്റെ ബയോഗ്രഫിയാണ് ഇത്.
മൂന്നിലൊന്ന് എന്ന ചിത്രത്തിൽ ദീപ്‌തി വീണ്ടും മലയാള സിനിമയിൽ തിളങ്ങിയിരുന്നു. മാത്രമല്ല ഭർത്താവ് സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത ‘അപരിചിതൻ’ എന്ന മലയാളം ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ആയും ദീപ്തി പ്രവർത്തിച്ചിരുന്നു. സീ എന്റർടെയിൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡിന്റെ ബിസിനസ് ഹെഡ്ഡായും ദീപ്തി പ്രവർത്തിക്കുന്നുണ്ട്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…