Monday, January 12, 2026

പൃഥ്വിരാജിന് പിറന്നാൾ സമ്മാനം ; ബിഗ്ബഡ്ജറ്റ് ചിത്രം ‘കാളിയന്റെ പോസ്റ്റർ പുറത്ത്

പൃഥ്വിരാജിന് പിറന്നാൾ സമ്മാനമായി പുതിയ ചിത്രം ‘കാളിയന്റെ പോസ്റ്റർ പുറത്ത് .ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഇപ്പോള്‍ ഇതാ പൃഥ്വിരാജിന്റെ ജന്മദിന സമ്മാനമായി കാളിയന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍. പുറത്തുവിട്ടിരിക്കുയാണ്

കുതിരപ്പുറത്ത് ആയുധമേന്തി ഇരിക്കുന്ന പൃഥ്വിരാജാണ് ഗ്രാഫിക് വീഡിയോയിലുള്ളത്. കാളിയന്‍ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചതായും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ അറിയിച്ചിരുന്നു. 1700-കളിലെ വേണാട്ടിലെ ഉഗ്ര പോരാളികളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എസ്.മഹേഷാണ്. രാജീവ് ഗോവിന്ദനാണ് നിര്‍മ്മാതാവ്.
ആദ്യമായി കേരളത്തിലെ തെക്കന്‍ നാടോടി കഥകളെ ആസ്പദമാക്കുന്ന ചിത്രമാണ് കാളിയന്‍. ഒരു ഇതിഹാസ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

Related Articles

Latest Articles