Wednesday, May 15, 2024
spot_img

കൽപ്പാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി; നിയന്ത്രണങ്ങളോടെ രഥപ്രയാണം നടത്താം; രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത അഗ്രഹാരത്തിലുള്ളവര്‍ക്ക് പങ്കെടുക്കാം

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. തൃശൂര്‍ പൂരം മാതൃകയില്‍ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

രഥ പ്രയാണം ഉൾപ്പടെയുള്ള ചടങ്ങുകൾ നടത്തുന്നതിനാണ് അനുമതി. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പു വെച്ചതോടെയാണ് നിയന്ത്രണങ്ങളോടെ ചടങ്ങുകൾ നടത്താൻ അനുമതിയായത്. ഇതോടെ രഥ പ്രയാണത്തിന് ചെറുരഥങ്ങൾ വലിക്കാൻ കഴിയും. കൽപാത്തി രഥോത്സവത്തിൻറെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാൺ. ഇതിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും കോവിഡ് പശ്ചാത്തലത്തിൽ അനുമതി നിഷേധിച്ചതോടെയാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്.

Related Articles

Latest Articles