കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം റെക്കോര്‍ഡുകള്‍ തകര്‍ത്ത് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
തമിഴ്നാട്ടില്‍ ബാഹുബലി കുറിച്ച അഞ്ചുവര്‍ഷത്തെ റെക്കോര്‍ഡും വിക്രം തകര്‍ത്തെറിഞ്ഞിരുന്നു. 155 കോടിയാണ് തമിഴ്നാട്ടില്‍ നിന്നും ബാഹുബലി നേടിയ കളക്ഷന്‍. ഈ റെക്കോര്‍ഡ് വെറും പതിനാറ് ദിവസം കൊണ്ടാണ് വിക്രം തിരുത്തിയത്. 150 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് വിക്രം. ആഗോളതലത്തില്‍ ഏകദേശം 350 കോടി രൂപയിലേറെ വിക്രം നേടി.
ഇപ്പോളിതാ, ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. വിക്രമിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ നേടിയിരുന്നു. 100 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാര്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയത്. ചിത്രം ജൂലൈ 8ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

