Friday, May 3, 2024
spot_img

കൊത്തുപണികളാലും ശില്പങ്ങളാലുമൊക്കെ സമ്പന്നമായ ഒരപൂർവ്വ ക്ഷേത്രം

ഇങ്ങ് കന്യാകുമാരി മുതല്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന നാടാണ് തമിഴ്നാട്. മനുഷ്യ സംസ്കൃതിയോ‌ടൊപ്പം തന്നെ പഴക്കമുള്ള ക്ഷേത്രങ്ങളും സംസ്കാരങ്ങളും നിര്‍മ്മിതികളുമെല്ലാം ഇവിട‌െ കാണാം. വിശ്വാസികളെയും സഞ്ചാരികളെയും ഒരുപോലെ അത്ഭുതപ്പെത്തുന്ന, ഇവിടുത്തെ കാഴ്ചകള്‍ എത്ര പറഞ്ഞാലും മതിവരില്ല. സാല്‍വദോര്‍ ദാലിയുടെ ചിത്രങ്ങള്‍ പോലെ നിഗൂഡതകള്‍ പൊതിഞ്ഞു നില്‍ക്കുന്ന ഈ ഇടങ്ങള്‍ ഒരു സഞ്ചാരി തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. ഒറ്റക്കാഴ്ചയില്‍ അത്ഭുതമൊന്നും തോന്നിയില്ലെങ്കില്‍ പോലും ഉള്ളിലേക്കിറങ്ങിച്ചെന്നാല്‍ കഥയപ്പാട‌െ മാറുന്ന ഇവിടുത്തെ നിഗൂഢ ഇ‌‌ടങ്ങളെക്കുറിച്ച് നോക്കാം

ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ക്ഷേത്രം. കൊത്തുപണികളാലും ശില്പങ്ങളാലും ഒക്കെ സമ്പന്നമാ. ഈ ക്ഷേത്രം ദക്ഷിണമേരു എന്നും അറിയപ്പെടുന്നുണ്ട്. പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം എന്ന പ്രസിദ്ധിയും ഇതിനുണ്ട്. ക്ഷേത്രച്ചുവരുകളിലും ഗോപുരങ്ങളിലുമായി കൊത്തിവെച്ചിരിക്കുന്ന ദൈവങ്ങളുടെ രൂപമാണ് അതില്‍ എടുത്തുപറയേണ്ടത്. ഈ രൂപങ്ങളില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ഒരു യൂറോപ്യന്റെ മുഖത്തോട് സാദൃശ്യമുള്ള ഒരു രൂപം കാണുവാന്‍ സാധിക്കുമത്രെ. എന്താണിതെന്ന വ്യക്തമായി‌ട്ടില്ലെങ്കിലും പല അഭ്യൂഹങ്ങളും പണ്ടുമുതലേ പ്രചരിക്കുന്നുണ്ട്. ചിലര്‍ പറയുന്നത് ഫ്രാന്ഡസിലെ രാജാവായിരുന്ന റോബര്‍ട് രണ്ടാമന്‍റെ രൂപമാണിതെന്നാണ്.

എ‍ഡി 1010 ലാണ് തഞ്ചാവൂര്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്. എഡി 1500 വരെ ലോകരാജ്യങ്ങള്‍ തമ്മില്‍ ഒരു തരത്തിലും പരസ്പരം ബന്ധപ്പെട്ടിരുന്നില്ല. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് ഒരു വിദേശിയന്റെ രൂപം ക്ഷേത്രചുവരുകളില്‍ വരിക എന്നതാണ് ചോദ്യം 1498ല്‍ കാപ്പാട് കപ്പലിറങ്ങിയ വാസ്കോഡ ഗാമയാണ് ഇന്ത്യയില്‍ ആദ്യമെത്തിയ വിദേശീയന്‍. ഇതിനും 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് എങ്ങനെയാണ് ഒരു രൂപം ഇവിടെ വന്നതെന്നാണ് സംശയം. ചില ചരിത്രകാരന്മാരുടെ അഭിപ്രായം അനുസരിച്ച് അക്കാലത്തു തന്നെ രാജരാജചോളന് അന്താരാഷ്‌ട്ര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. എന്തുതന്നെയായാലും കൃത്യമായ ഒരുത്തരം ആര്‍ക്കും ഇതില്‍ കണ്ടെത്തുവാനായി‌ട്ടില്ല

ചെരിഞ്ഞു നില്‍ക്കുന്ന കല്ലില്‍ എവിടേയോ ബാലന്‍സ് ചെയ്ചു നില്‍ക്കുന്ന വലിയ പാറയാണ് മഹാബലിപുരത്തെ അത്ഭുതം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിപ്പെടുന്ന ഒരു സ്നാരകമായ ഇത് കൃഷ്ണന്റെ വെണ്ണപ്പാത്രം എന്നാണ് അറിയപ്പെടുന്നത്. നോക്കി നില്‍ക്കുമ്പോള്‍ താഴെക്ക് മറിഞ്ഞുപോകും എന്നു തോന്നിപ്പിക്കുന്ന ഇത് നിര്‍മ്മാണത്തിലെ ഒരു വിസ്മയമായാണ് കരുതുന്നത്. ഇത്ര നൂറ്റാണ്ടുകളായിട്ടും ഇതിന് അനക്കമൊന്നും തട്ടിയി‌ട്ടില്ല എന്നതാണ് മറ്റൊരു അത്ഭുതം.

എത്ര അനക്കിയാലും മറിഞ്ഞി വീഴാത്ത തഞ്ചാവൂര്‍ പാവയുടെ നിര്‍മ്മാണം ഇതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടി‌ട്ടായിരുന്നു എന്നും കരുതപ്പെടുന്നുണ്ട്. രാജരാജ ചോളന്‍റെ കാലത്താണ് ഈ പാവയുടെ നിര്‍മ്മാണം ആരംഭിച്ചത്.

ലങ്കാധിപതി രാവണന്‍ തടവിലാക്കിയ സീതയെ കണ്ടെത്തുന്നതിനായി ലങ്കയിലേക്ക് കടക്കുവാന്‍ പണിത പാലമാണ് രാമസേതു എന്നാണ് വിശ്വാസം. ഈ പാലം വഴിയാണ് രാമനുള്‍പ്പെടെയുള്ളവര്‍ ലങ്കയിലെത്തി യുദ്ധം ചെയ്ത് സീതയെ തിരികെ കൊണ്ടുവന്നത് എന്നാണ് വിശ്വാസം. ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേസ്വരത്തിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 30 കിലോമീറ്റര്‍ നീളത്തിലാണിതുള്ളത്

 

Related Articles

Latest Articles