Thursday, December 18, 2025

കമൽ ഹാസനോടൊപ്പം തകർത്താടാൻ വൻ താരനിര: കമൽ ഹാസൻ ചിത്രം ‘വിക്രം’ ട്രെയിലർ പുറത്ത്

ആരാധകർ കാത്തിരുന്ന കമൽ ഹാസൻ നയനാകുന്ന വിക്രം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കനകരാജിന്റെ സംവിധാനത്തിൽ മാസ്സ്, ക്ലാസ്സ് ആക്ഷന്‍ എല്ലാം ഉള്‍പ്പെടുത്തിയുള്ള ടെയ്രലറാണ് ഇറങ്ങിയത്. ജൂണ്‍ മൂന്നിന് സിനിമ റിലീസിന് എത്തും.

ലോകേഷിന്റെ നാലാമത്തെ സിനിമയാണിത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ വലിയ താരനിരകള്‍ തന്നെ അണിനിരക്കുന്നുണ്ട്. കമല്‍ഹാസന്റെ പ്രോഡക്ഷന്‍ കമ്പനി രാജ് കമല്‍ ഇന്റര്‍നാഷണ്‍ലാണ് ചിത്രം പ്രോഡൂസ് ചെയ്യുന്നത്. അതുകൊണ്ട് ഹോളിവുഡ് സമാനമായ രീതിയിലെ മാസ്സ് ആക്ഷന്‍ പാക്കിഡ് എന്‍ര്‍ടെയ്‌നര്‍ തന്നെ നമുക്ക് തിയേറ്ററില്‍ ആസ്വദിക്കാം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രണം. അനിരുദ്ധാണ് സംഗീതം ഒരുക്കിയത്. സിനിമയുടെ ടീസര്‍ റിലീസായതുമുതലെ ആരാധകര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന സിനിമയാണിത്.

വിക്രം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. പ്രീ റിലീസ് ഹൈപ്പിനെ തുടര്‍ന്ന് 125 കോടി റെക്കോര്‍ഡ് തുകയ്ക്ക് വിറ്റതായാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles