Friday, October 16, 2026

അമേരിക്കയില്‍ വീണ്ടും വെടിവയ്പിൽ ഒരാൾ മരിച്ചു; വെടി വച്ചയാളെ പിടികൂടിയതായി പോലീസ്

വാഷിംഗ്ടണ്‍: അമേരിയിക്കയിൽ വീണ്ടും വെടിവയ്പ്. ആക്രമണത്തിൽ ഒരാൾ മരിച്ചു. കാലിഫോർണിയയിലെ പള്ളിയിലാണ് അപ്രതീക്ഷിത വെടിവയ്പുണ്ടായത്. ഇതിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.

അതേസമയം, വെടിവയ്പ്പ് നടത്തിയ ആളെ പിടികൂടിയതായി പോലീസ് അറിയിച്ചു.

കൂടാതെ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ പതിനെട്ടുകാരൻ 10 പേരെ വെടിവെച്ച് കൊന്നതിന്‍റെ ഞെട്ടൽ മാറും മുൻപാണ് കാലിഫോർണിയയിലെ അടുത്ത വെടിവയ്പ്.

Related Articles

Latest Articles