Monday, December 29, 2025

കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസിലെ ഒന്നാം പ്രതി അനീഷ് മരിച്ച നിലയില്‍; മൃതദേഹത്തിന് ഒരാഴ്ച പഴക്കം

തൊടുപുഴ: ഇടുക്കി (Idukki) കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തേവർകുഴിയിൽ അനീഷ് (34) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. വീടിന്റെ അടുക്കളയില്‍ വിഷ കുപ്പിയും മറ്റും കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്ന് മരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

2018 ജൂലായ് 29ന് രാത്രിയാലായിരുന്നു അനീഷും കൂട്ടുപ്രതി ലിബീഷും ചേര്‍ന്ന് നാലംഗ കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മന്ത്രശക്തി ലഭിക്കുന്നതിന് വേണ്ടിയാണ് ഒന്നാം പ്രതിയായ അനീഷും സുഹൃത്ത് ലിബീഷിന്റെ സഹായത്തോടെ കൃഷ്ണനെയും കുടുംബത്തെയും ഒന്നടങ്കം ഇല്ലാതാക്കിയത്. കൃത്യം നടത്തിയശേഷം പ്രതികള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതശരീരങ്ങളോട് അനാദരവ് കാണിച്ചെന്നും കണ്ടെത്തി.

Related Articles

Latest Articles