Thursday, May 16, 2024
spot_img

എല്‍ഡിഎഫിന്റേത് രാഷ്ട്രീയ പരാജയം: വിശ്വാസികള്‍ക്ക് വിശ്വാസമില്ലെന്ന് കാനം

തിരുവനന്തപുരം: ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിലുണ്ടാകുന്ന പ്രതികരണം മുന്‍കൂട്ടി കണാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. പ്രതിപക്ഷം തിരെഞ്ഞെടുപ്പിനെ വൈകാരിക തലത്തില്‍ കൊണ്ടുപോയി. അതില്‍ അവര്‍ വിജയിച്ചു. എന്നാല്‍ ഈ വിജയം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുണ്ടായ വിജയമാണെന്നും കാനം രാജേന്ദ്രന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പരാജയത്തില്‍ വിശദീകരിക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കേരളത്തിലെ പരാജയം അപ്രതീക്ഷിതിമായിരുന്നുവെന്ന് കാനം പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാണ് പരാജയത്തിന് കാരണം. നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നിറക്കുക എന്നതായിരുന്നു പ്രധാനമായും ഉയര്‍ത്തിയ മുദ്രാവാക്യം. എന്നാല്‍ ബദല്‍ ഉയര്‍ത്തുന്നതില്‍ മതേതര പാര്‍ട്ടികള്‍ പരാജയപ്പെട്ടു.

പ്രതിപക്ഷത്തിന്റെ അനൈക്യമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. കേന്ദ്രത്തില്‍ പ്രതിപക്ഷം ശക്തമായ ബദല്‍ മുന്നണിയുണ്ടാക്കിയില്ലെന്നും കാനം വ്യക്തമാക്കി.

85% കേരളത്തിലെ വോട്ടര്‍മാരും മതനിരപേക്ഷതയ്്ക്കാണ് വോട്ടു ചെയ്തത്. ഇടതുപക്ഷ ഐക്യമില്ലാത്തതിനാല്‍ കാര്യമായ സംഭാവന നല്‍കാനാകില്ലെന്ന് ജനം കരുതി. ബിജെപിക്കു ബദല്‍ കോണ്‍ഗ്രസാണെന്ന പ്രചരണം കേരളത്തിലുണ്ടായി.

എല്‍ഡിഎഫിന്റേത് രാഷ്ട്രീയ പരാജയമാണ്. ഭരണഘടനാ ബാധ്യത നടപ്പാക്കുമ്പോള്‍ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിലുണ്ടാകുന്ന പ്രതികരണം മുന്‍കൂട്ടി കണാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. എന്നാല്‍ വിശ്വാസികള്‍ ഇടതുമുന്നണിയെ വിശ്വാസിച്ചില്ല.

സൂഷ്മമായി പരിശോധിച്ച് ജനപക്ഷ നിലപാടില്‍ ഉറച്ചു നിന്നു മൂന്നാട്ടു പോകും. ഇത് അവസാനത്തെ വാക്കല്ല. എല്‍ഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ടു പോകും. പ്രതിപക്ഷം തെരെഞ്ഞെടുപ്പിനെ വൈകാരിക തലത്തില്‍ കൊണ്ടുപോയി. അതില്‍ അവര്‍ വിജയിച്ചു.

എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള അന്തരം 12% ശതമാനമാണ്. നേരിയ വ്യത്യാസമായിരുന്നു നേരെത്തെ ഉണ്ടായിരുന്നത്. ഈ അന്തരം സി പി ഐ ഗൗരവമായി തന്നെ കാണുന്നു.

‘നമ്മള്‍ വിചാരിച്ചാല്‍ മുഖ്യമന്ത്രിയുടെ ശൈലി മാറ്റാനാകില്ല. ഇത്രയും പ്രായമായ വ്യക്തിയുടെ ശൈലി ഞങ്ങള്‍ക് മാറ്റാനാകില്ല’, ഈ ശൈലി ഉണ്ടായിരിക്കുമ്പോഴാണ് അദ്ദേഹം മുഖ്യമന്ത്രിയായത്, ചെങ്ങന്നൂര്‍ ജയിച്ചതുമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

Related Articles

Latest Articles