Tuesday, May 7, 2024
spot_img

മുന്നണിയിൽ ഒറ്റപ്പെട്ട് തോമസ് ഐസക്; കെ.എസ്.എഫ്.ഇ റെയ്‌ഡിൽ ഐസക്കിനെ തള്ളി കാനം രാജേന്ദ്രനും രംഗത്ത്

തി​രു​വ​ന​ന്ത​പു​രം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ഐസക്കിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മ​ന്ത്രി പ​ര​സ്യ​പ്ര​സ്താ​വ​ന ഒ​ഴി​വാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് കാ​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വിജിലന്‍സ് റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന് കരുതുന്നില്ല. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ള്‍ മ​ന്ത്രി​മാ​ര്‍ അ​റി​യ​ണ​മെ​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞ​ത് ചെ​യ​ര്‍​മാ​നോ എം​ഡി​യോ പ​റ​യേ​ണ്ട കാ​ര്യ​മാ​ണെ​ന്നും കാ​നം പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ സി​.പി​.ഐയുടെ ആദ്യ പ്രതികരണമാണിത്.

ധ​ന​മ​ന്ത്രി​യു​ടെ പ​ര​സ്യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ സി​.പി​.എ​മ്മി​ല്‍ തന്നെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. ജി.​സു​ധാ​ക​ര​ന്‍, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, ഇ.​പി.​ജ​യ​രാ​ജ​ന്‍ തു​ട​ങ്ങി​യ മ​ന്ത്രി​മാ​രെ​ല്ലാം ഐ​സ​ക്കി​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി​യി​രു​ന്നു. വിജിലന്‍സ് റെയ്ഡ് അടഞ്ഞ അധ്യായമെന്നും ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറയുമെന്ന് ഇന്നലെ തോമസ് ഐസക് പറഞ്ഞിരുന്നു.

Related Articles

Latest Articles