Monday, October 5, 2026

സുധാകരന്റെ സമ്മര്‍ദ്ദം ഫലം കണ്ടു; അദ്ധ്യക്ഷ പദവി തിരികെ നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം; നാളെ ചുമതലയേല്‍ക്കും !

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ.സുധാകരൻ തിരികെയെത്തും. സുധാകരന് പദവി കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ നാളെ അദ്ദേഹം അദ്ധ്യക്ഷനായി വീണ്ടും ചുമതലയേൽക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കെപിസിസി അദ്ധ്യക്ഷന്റെ ചുമതലകൾ തിരികെ ലഭിക്കണമെന്ന് എഐസിസി നേതൃത്വത്തോടു സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥാനം തിരികെ ലഭിക്കാത്തതിനാൽ കെ സുധാകരൻ കടുത്ത അതൃപ്തിയിലാണ് എന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാല് വരെ താത്കാലിക അദ്ധ്യക്ഷൻ എം എം ഹസനോട് തൽസ്ഥാനത്ത് തുടരാൻ സംസ്ഥാനത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടരി ദീപാ ദാസ് മുൻഷി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കെ. സുധാകരന്റെ അതൃപ്തി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നത്.

തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കെപിസിസി പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് എഐസിസി നിർദേശമെന്നും എന്നാൽ അതിനു മുൻപ് നിർദേശം ലഭിച്ചാൽ ഒഴിയുമെന്നുമായിരുന്നു ഹസന്റെ പ്രതികരണം.

Related Articles

Latest Articles