തിരുവനന്തപുരം: മരടിലെ ഫ്ളാറ്റ് വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഫ്ളാറ്റ് നിര്‍മാതാക്കളാണ് ഇക്കാര്യത്തില്‍ കുറ്റക്കാര്‍.
അവരെ രക്ഷിക്കുന്നതിന് സി പി ഐ കൂട്ടുനില്‍ക്കില്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു. ഫ്ളാറ്റ് ഉടമകളുടെ പ്രശ്നം സര്‍വകക്ഷിയോഗം പരിശോധിക്കുമെന്നും സി പി ഐ സംസ്ഥാനസെക്രട്ടറി പറഞ്ഞു.

