ദില്ലി: ഈ വര്‍ഷം ഇതുവരെ 2,050 തവണ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി വിദേശകാര്യമന്ത്രാലയം. ഇതുവരെ പാക് വെടിവെപ്പില്‍ 21 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു.
അതിര്‍ത്തിയിലെ സമാധാനം കാത്തു സൂക്ഷിക്കണമെന്ന് പല തവണ പാക് സൈന്യത്തോട് ആവശ്യപ്പെട്ടുവെന്നും ഇന്ത്യന്‍ സൈന്യം പരമാവധി സംയമനം പാലിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

