Saturday, December 20, 2025

ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾക്കുള്ള അംഗീകാരം: പത്മശ്രീ പുരസ്കാരം സ്വീകരിച്ച് കങ്കണ റണാവത്ത്

ദില്ലി: പത്മ പുരസ്‌കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പ്രത്യേക ചടങ്ങിൽ ബോളിവുഡ് താരം കങ്കണ റണാവത്തിന് പത്മശ്രീ പുരസ്കാരം സമ്മാനിച്ചു. ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാണ് കങ്കണയ്ക്ക് അവാര്‍ഡ് ലഭിച്ചത്.

തുടർന്ന് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടിയെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരം നല്‍കി ആദരിച്ചു. 2020 ജനുവരി 26 ന്, കങ്കണയ്‌ക്കൊപ്പം കരൺ ജോഹർ, ഏക്താ കപൂർ എന്നിവരെ പെർഫോമിംഗ് ആര്‍ട്‌സ് മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ആദരിക്കുന്നതായി പ്രഖ്യാപിച്ചു. കങ്കണ ചടങ്ങില്‍ പങ്കെടുത്തെങ്കിലും കരണ്‍ ജോഹറും ഏകതയും പങ്കെടുത്തില്ല.

അതേസമയം മുതിര്‍ന്ന നാടക, ടിവി, ചലച്ചിത്ര നടി സരിത ജോഷി, ഗായകന്‍ അദ്‌നാന്‍ സാമി എന്നിവരും ചടങ്ങില്‍ പത്മശ്രീ നല്‍കി. കൂടാതെ ഏറ്റവും വേഗമേറിയ പിയാനോ വാദകനെന്ന ബഹുമതി അദ്നാന്‍ സാമിക്ക് ലഭിച്ചു. പത്മശ്രീ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ആണെങ്കില്‍, ഒരു ഉന്നത ഓര്‍ഡറിന്റെ വിശിഷ്ട സേവനത്തിന് പത്മഭൂഷണും അസാധാരണവും വിശിഷ്ടവുമായ സേവനത്തിന് പത്മവിഭൂഷണും നല്‍കപ്പെടുന്നു. റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് വർഷം തോറും പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നാണ് പത്മ അവാർഡുകൾ.

Related Articles

Latest Articles