മുംബൈ: ജയിലിലേക്ക് പോകാൻ താൻ കാത്തിരിക്കുകയാണെന്ന് നടി കങ്കണ റണാവത്ത്. സവർക്കർ, ഝാൻസി റാണി എന്നിവരെപ്പോലുള്ളവരെയാണ് ഞാൻ ആരാധിക്കുന്നത്. വെറുപ്പ് പരത്തിയെന്ന് ആരോപിച്ച് മുംബൈ കോടതി കങ്കണയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ട്വിറ്ററിലൂടെയുള്ള താരത്തിന്റെ പ്രതികരണം.
ഇന്ന് മഹാരാഷ്ട്ര ഗവണ്മെന്റ് എന്നെ ജയിലിൽ അടയ്ക്കാൻ ശ്രമങ്ങൾ നടത്തുകയാണ്. അത് എന്റെ തിരഞ്ഞെടുപ്പിൽ എനിക്ക് ആത്മവിശ്വാസം നല്കുന്നുവെന്നും ജയിലിലേക്ക് പോകാനായുള്ള കാത്തിരിപ്പിലാണ് താനെന്നും കങ്കണ പറയുന്നു. അതിലൂടെ സവർക്കറെ പോലെയുള്ള എന്റെ ആരാധനാപാത്രങ്ങൾ കടന്നുപോയ അതേ ദുഃഖത്തിലൂടെ കടന്നുപോകാൻ എനിക്കാവും. ഇത് എന്റെ ജീവിതത്തിന് അർത്ഥം നല്കും ജയ് ഹിന്ദ് എന്നും കങ്കണ കുറിച്ചു.
എങ്ങനെയാണോ ഝാൻസി റാണിയുടെ കോട്ട തകർന്നത്, അതുപോലെ എന്റെ വീട് തകർത്തു. വീർ സവർക്കറിനെ ജയിലിൽ അടച്ചപോലെ എന്നെയും ജയിലിൽ അടയ്ക്കാൻ ഇപ്പോൾ ശ്രമം നടത്തുന്നുവെന്നും കങ്കണ കുറിച്ചു. ആമിർ ഖാനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.

