Monday, January 12, 2026

യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു; അറസ്റ്റിലായ യുവാവ് കൊലപാതക കേസിലെ പ്രതി

കോങ്ങാട്: യുവാവിനെ കാപ്പ നിയമപ്രകാരം കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കോങ്ങാട് പൂതംകോട് പൂളക്കല്‍ വീട്ടില്‍ ശബരി എന്ന അന്‍സാര്‍ (31) ആണ് അറസ്റ്റിലായത്.

ജില്ലയിലെ നിരവധി കവര്‍ച്ച, കൊലപാതക കേസുകളില്‍ പ്രതിയാണ് യുവാവ്. ഇയാള്‍ക്കെതിരെ കോങ്ങാട്, നാട്ടുകല്‍, ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ ഗുണ്ടാ നിയമപ്രകാരവും ആക്രമണങ്ങളുടെ പേരിലും കേസുള്ളതായി പൊലീസ് പറഞ്ഞു.

ജില്ല പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കോങ്ങാട് എസ്.ഐ കെ. മണികണ്ഠന്‍, എസ്.എസ്.പി.ഒ.മാരായ ഫൈസല്‍ ഹക്കീം, ജയിംസ് ജോണ്‍, സജീഷ്, രമേശ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലലടച്ചു.

 

Related Articles

Latest Articles