Tuesday, May 14, 2024
spot_img

സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്; അപകടകാരണം മഴയും അമിതവേഗതയും

കണ്ണൂര്‍: തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന പിലാകുന്നുമ്മൽ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഗുരുതരാവസ്ഥയിലുള്ളവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
മരിച്ചയാളുടെ മൃതദേഹം തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് മറിഞ്ഞപ്പോള്‍ ഇവര്‍ ബസിനടിയില്‍പ്പെട്ട് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.

Related Articles

Latest Articles