Friday, May 10, 2024
spot_img

ദി കശ്മീർ ഫയൽസിന്റെ വിജയത്തിൽ ബോളിവുഡ് മൗനം വെടിയണം; ചിത്രത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത ബോളിവുഡ് താരങ്ങൾക്കെതിരെ തുറന്നടിച്ച് കങ്കണ

വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ പണ്ഡിറ്റുകളുടെ ദുരിതകഥ പറഞ്ഞ കാശ്മീർ ഫയൽസിനെ (The Kashmir Files) പ്രശംസിച്ച് കങ്കണ റണാവത്ത്. കോവിഡ് പശ്ചാത്തലത്തിന് ശേഷമുള്ള സിനിമകളെക്കുറിച്ചുള്ള മിഥ്യാധാരണകളും മുൻവിധികളും തകർത്താണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസിലെ പ്രകടനം എന്ന് കങ്കണ പറഞ്ഞു. ദ കശ്മീർ ഫയൽസിന്റെ വിജയത്തിൽ ബോളിവുഡ് മൗനം വെടിയണമെന്നും താരം ആഹ്വാനം ചെയ്തു.

നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മനംകവരുന്ന നിരൂപണങ്ങൾ ലഭിച്ചിട്ടും ചിത്രത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തതിന് ബോളിവുഡ് താരങ്ങളെയും കങ്കണ പരിഹസിച്ചു.

“കശ്മീർ ഫയലുകളെക്കുറിച്ചുള്ള സിനിമാ വ്യവസായത്തിലെ പരിപൂര്‍ണ്ണ നിശ്ശബ്‌ദത ശ്രദ്ധിക്കുക. ഉള്ളടക്കം മാത്രമല്ല അതിന്റെ ബിസിനസ്സ് പോലും മാതൃകാപരമാണ്. ഈ വർഷത്തെ ഏറ്റവും വിജയകരവും ലാഭകരവുമായ സിനിമയായിരിക്കും അത്. വലിയ ബജറ്റ് ഇവന്റ് ഫിലിമുകൾക്ക് ​​വേണ്ടി മാത്രമുള്ള തിയേറ്ററുകളെ കുറിച്ചുള്ള പല മിഥ്യാധാരണകളും ഇത് തകർത്തു. പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന എല്ലാ മിഥ്യകളും മുൻവിധികളും സിനിമ തകർക്കുകയാണ്. മൾട്ടിപ്ലക്സുകളിൽ രാവിലെ 6 മണിക്കുള്ള ഷോകൾ നിറഞ്ഞു. ഇത് അവിശ്വസനീയമാണ്! കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രം പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. മുസ്ളിം സംഘടനകളുടെ ഫത്വ, എതിര്‍പ്പുകള്‍, ഒട്ടേറെ നിയമ തടസങ്ങള്‍, പടര്‍ന്നു പിടിച്ച കോവിഡ് എല്ലാ തടസ്സങ്ങളേയും അതിജീവിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

Related Articles

Latest Articles