Saturday, May 4, 2024
spot_img

വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ കന്നഡ നടന്‍ സുരാജ് കുമാറിന്റെ കാല് മുറിച്ചുമാറ്റിയതായി റിപ്പോർട്ട്

ഹൈദരാബാദ് : ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ കന്നട നടന്‍ സുരാജ് കുമാറിന്റെ കാല് മുറിച്ചുമാറ്റിയതായി റിപ്പോര്‍ട്ട്. താരത്തിന്റെ വലതുകാല്‍ മുറിച്ചു മാറ്റിയെന്നാണ് വിവരം.
ശനിയാഴ്ച ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്‌ലൂപ്പർ ഹൈവേയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. താരത്തിന് വലതുകാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. പിന്നാലെ കാല്‍മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റുകയായിരുന്നു.

ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. താരത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമാതാവ് എസ് എ ശ്രീനിവാസിന്റെ മകനാണ് സുരാജ് .

Related Articles

Latest Articles