ദില്ലി: കഴക്കൂട്ടത്ത് സ്ത്രീക്കെതിരായ ആക്രമണത്തിൽ പ്രതികരിച്ച് ദേശീയ വനിതാ കമ്മീഷൻ. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിതാപകരമാണെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി. സമയബന്ധിതമായി അന്വേഷിക്കാനും ആവശ്യമായ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിക്കാനും ഡിജിപിക്ക് കത്ത് നല്‍കി. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.
അതേസമയം കഴക്കൂട്ടത്ത് ഗൗഡൗണിൽ യുവതി പീഡനത്തിരയായ സംഭവത്തിൽ പ്രതി കിരണ് റിമാന്റിൽ. കിരൺ പീഡനദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും, വസ്ത്രങ്ങളും, ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പീഡനം നടന്ന ഗോഡൗണിലും ഫോറൻസിക് സംഘം പരിശോധന നടത്തി.

