Wednesday, May 15, 2024
spot_img

കന്നി പൊങ്കാല തൃക്കാക്കരയിലെ ജനങ്ങൾക്ക് വേണ്ടി; സന്തോഷം പങ്കുവച്ച് ഉമ തോമസ് എം.എൽ.എ

തിരുവനന്തപുരം: കന്നി പൊങ്കാലയിട്ട് തൃക്കാക്കര എം.എല്‍.എ ഉമ തോമസ്. തൃക്കാക്കരയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയാണ് തന്റെ ആദ്യ പൊങ്കാലയെന്ന് ഉമ തോമസ് പറഞ്ഞു. എം.എല്‍.എ ഹോസ്റ്റലിന് മുന്നിലാണ് ഉമ തോമസ് തന്റെ ആദ്യ പൊങ്കാല അര്‍പ്പിച്ചത്.

എം.എല്‍.എ ഹോസ്റ്റലിന് മുന്നില്‍ പൊങ്കാലയിടുന്നതിനായി രാവിലേ തന്നെ ഉമ തോമസ് എത്തിച്ചേർന്നു. ബന്ധുക്കളോടൊപ്പമായിരുന്നു എം.എൽ.എ പൊങ്കാല അര്‍പ്പിച്ചത്. തിരക്കുകള്‍ കാരണം മുന്‍പ് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ തൃക്കാക്കരയിലെ ജനങ്ങള്‍ക്കായി പൊങ്കാല അര്‍പ്പിക്കാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഉമ തോമസ് പറഞ്ഞു.

Related Articles

Latest Articles