Monday, May 6, 2024
spot_img

എല്ലാത്തവണയും ക്ഷേത്രത്തിൽ…ഇത്തവണ വീട്ടിൽ…! വീട്ടിൽ ആറ്റുകാൽ പൊങ്കാലയിട്ട് ആനി ഷാജി കൈലാസ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എല്ലാവർഷവും ഒരുപാട് സിനിമ – സീരിയൽ താരങ്ങൾ എത്താറുണ്ട്. എല്ലാതവണയും ക്ഷേത്രത്തിലെത്തി പൊങ്കാലയിടുന്ന ആനി ഷാജി കൈലാസ് ഇത്തവണ വീട്ടിലാണ് പൊങ്കാലയിട്ടത്. കുടുംബത്തിന് വേണ്ടിയും നാടിന് വേണ്ടിയും പൊങ്കാലയിട്ട് പ്രാര്‍ത്ഥിക്കുമെന്ന് ആനി പറഞ്ഞു.

എല്ലാതവണയും ക്ഷേത്രത്തിൽ ആണ് പൊങ്കാല ഇടുന്നത്. എന്നാൽ ഇത്തവണ വീട്ടിലിടാം എന്ന് കരുതി. പൊങ്കാല ഇടുന്നതിന് ഒരു മുടക്കവും വന്നിട്ടില്ല. ഗുരുവായ അമ്മയുടെ സാന്നിധ്യത്തിൽ പൊങ്കാല ഇടാൻ സാധിച്ചത്തിൽ കൂടുതൽ സന്തോഷമുണ്ട്. ഒരു മഹാമാരി വന്ന് പോയപ്പോള്‍ നമ്മള്‍ ഓരോരുത്തരും അനുഭവിച്ചതാണ്. അങ്ങനെ ഒരു ദുരന്തം ഇനി വരരുത് എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ആനി ഷാജി കൈലാസ് പറഞ്ഞു.

Related Articles

Latest Articles