Monday, April 29, 2024
spot_img

ഭാരതത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി വർഷങ്ങളായി നിലനിൽക്കുന്ന ഇൻഡോർ… കേരളം കണ്ടുപഠിക്കാനുണ്ട് ഒരുപാട് ..

മാലിന്യസംസ്കരണം എന്നത് കേരളത്തിന്റെ തലവേദനയായിമാറിയിട്ട് പതിറ്റാണ്ടുകളായി.മാറി മാറി വരുന്ന സർക്കാരുകൾ കിണഞ്ഞു ശ്രമിച്ചിട്ടും പ്രശ്നം രൂക്ഷമായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കൂട്ടിയിടുന്ന മാലിന്യങ്ങളിൽ നിന്നുയരുന്ന ദുർഗന്ധവും ഊറിയിറങ്ങുന്ന മലിനജലവും കാരണം മാലിന്യസംസ്കരണ പ്ലാന്റുകൾക്കെതിരെ പ്രദേശവാസികൾ സംഘടിച്ചതോടെ അവയ്ക്കും താഴു വീഴാൻ തുടങ്ങി.

നിലവിൽ പ്രവർത്തിക്കുന്ന പ്ലാന്റുകളുടെ മികവ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. ഒന്ന് തീപാറിയാൽ മാലിന്യം കത്തുന്ന രീതിയിൽ കൂട്ടിയിടുന്ന അശാസ്ത്രീയ രീതിയാണ് ഇവിടങ്ങളിലുള്ളത്. കൊച്ചിയിലെ ബ്രഹ്മപുരത്ത് നാം അത് കണ്ടതുമാണ്. എന്നാൽ കൊച്ചിയിലേക്കാൾ ജനസാന്ദ്രതയേറിയ നഗരങ്ങൾ ഇന്ത്യയിൽ മനോഹരമായി തന്നെ പരിപാലിച്ചു പോരുന്നുണ്ട്. അവിടങ്ങളിലും മാലിന്യങ്ങൾ ഉണ്ടാകുമെങ്കിലും അവഫലപ്രദമായി സംസ്കരിക്കാറുണ്ട്. പക്ഷെ കേരളത്തിലേത് പോലെ 24 മണിക്കൂറും പ്രബുദ്ധതയും, പലതിലും ഇല്ലാത്ത നമ്പർ 1 സ്ഥാനവും വിളമ്പാത്തതുകൊണ്ട് നാമറിയുന്നില്ല എന്ന് മാത്രം. നഗരത്തിന്റെ തിരക്കുകൾക്കിടയിൽ തന്നെ ഒരു പാർക്കു പോലെ സുന്ദരമായ മാലിന്യ സംസ്കരണയൂണിറ്റ്. നഗരത്തിലെ കക്കൂസ് മാലിന്യമടക്കം സംസ്കരിച്ച് ബയോഗ്യാസ് ആക്കി മാറ്റി സിറ്റി ബസുകൾക്ക് ഇന്ധനമായി ഉപയാഗിച്ച് കോടികൾ നഗരസഭ വരുമാനമുണ്ടാക്കുന്നു. പറഞ്ഞു വരുന്നത് മധ്യപ്രദേശിലെ ബിജെപി ഭരിക്കുന്ന ഇൻഡോർ നഗരത്തിന്റെ കാര്യമാണ് ഇവിടെ കരിയില്ല , പുകയില്ല , ദൃർഗന്ധം തീരെയില്ല. കൊച്ചി- ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്നും ഗ്യാസ് ഉത്പാദിപ്പിച്ച് KSRTC ക്ക് നൽകാമെന്ന് കേന്ദ്ര സർക്കാർ സ്ഥാപനമായ GAlL നിർദ്ദേശം വച്ചപ്പോൾ അംഗീകരിക്കാത്തവർ ഇത് കണ്ടിട്ടും അംഗീകരിക്കും എന്ന് തോന്നുന്നില്ല.എന്നാലും സത്യം നിങ്ങളെ അറിയിക്കേണ്ടത് നമ്മുടെ കടമയാണല്ലോ .അതു കൊണ്ട് പറയുന്നു എന്നുമാത്രം

Related Articles

Latest Articles