ചൊക്ലി: കണ്ണൂരിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനേയും അമ്മയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചൊക്ലി നിടുമ്പ്രം കിഴക്കെ വയലില്‍ തീര്‍ത്ഥിക്കോട്ട് കുനിയില്‍ നിവേദിന്റെ ഭാര്യ ജോസ്ന (25) യെയും, മകന്‍ ധ്രുവിനെയുമാണ് ശനിയാഴ്ച്ച പുലര്‍ച്ചെ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
മകന്‍ ധ്രുവിന് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ളതിനാല്‍ ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ ജോസ്നയ്ക്ക് മനസിക പ്രയാസമുള്ളതായും പ്രദേശവാസികള്‍ പറയുന്നു. ചൊക്ലി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെക്ക് മാറ്റി. ചൊക്ലി സി.ഐ സി ഷാജുവിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.

