Monday, May 20, 2024
spot_img

ഡ്രൈവർ ഉറങ്ങിപോയി! കണ്ണൂരിൽപാൽ വണ്ടി ഇടിച്ചു തെറിപ്പിച്ചത് പത്ത് കടകൾ, അപകടത്തിൽ വൈദ്യുതി പോസ്റ്റും തകർന്നു: ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ചാല മാർക്കറ്റിൽ പാൽ ലോറി പത്ത് കടകൾ ഇടിച്ചു തകർത്തു. കണ്ണൂർ കൂത്തുപറമ്പ് റോഡിലെ ചാല മാർക്കറ്റിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന ലോറി ബേക്കറിയടക്കമുള്ള കടകൾ ഇടിച്ചുതകർക്കുകയായിരുന്നു.

അപകടത്തിൽ വൈദ്യുതി പോസ്റ്റും തകർന്നു. പരിസരവാസികൾ ഉടൻ ലൈൻമാനെ വിവരം അറിയിച്ചു. അപകടം നടന്നത് പുലർച്ചെ ആയതിനാൽ മാർക്കറ്റിൽ ആളില്ലാത്തത് വലിയൊരു ദുരന്തം ഒഴിവാക്കി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles