Friday, May 24, 2024
spot_img

കണ്ണൂർ സർവകലാശാല വിസി പുനർനിയമനം ; ഹർജി ഇന്ന് സുപ്രീംകോടതിയിൽ

കണ്ണൂർ: കണ്ണൂർ സർവകലാശാല വിസി പുനർനിയമനത്തെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയിൽ ഇന്ന് പരിഗണിക്കും.കേസിൽ എതിർകക്ഷിയായ സംസ്ഥാന സർക്കാരും ഇതുവരെ മറുപടി ഫയൽ ചെയ്തിട്ടില്ല. ചാൻസലർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് അബ്ദുൾ നസീർ അദ്ധ്യക്ഷനായ ബെഞ്ചാകും ഹർജികൾ പരിഗണിക്കുക.

കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഹർജിക്കാർ. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് ഇവരുടെ വാദം.

Related Articles

Latest Articles