Sunday, June 16, 2024
spot_img

യുവസംവിധായിക നയന സൂര്യയുടെ മരണത്തിൽ ദുരൂഹത ; കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നു, ശരീരത്തിൽ മറ്റു മുറിവുകളും, മരണം കൊലപാതകമെന്ന് സംശയം

തിരുവനതപുരം : യുവസംവിധായിക നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കഴുത്തുഞെരിഞ്ഞായിരുന്നു മരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇത് കൊലപാതകമാണോയെന്ന വസ്തുത തള്ളിക്കളയാനും സാധിക്കില്ല. വിശദമായ അന്വേഷണം വേണമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ മുറിക്കുള്ളിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴുത്തിനു ചുറ്റും നിരവധി മുറിവുകളും ഉണ്ടായിരുന്നു, അടിവയറ്റിൽ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായിരുന്നു.

പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനംചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്

Related Articles

Latest Articles