Railway Track Crash
ചെന്നൈ: കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി(Railway Track Crash). ധർമ്മപുരിയ്‌ക്ക് സമീപം മാട്ടുപ്പെട്ടിയിൽ പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. കനത്ത മഴയ്ക്കിടെ ട്രാക്കിലേക്ക് വീണ പാറയിലിടിച്ചാണ് അപകടം ഉണ്ടായത്. നാല് ബോഗികളാണ് പാളം തെറ്റിയത്.
കണ്ണൂരിൽ നിന്ന് യശ്വന്ത്പൂരിലേക്ക് പോയ തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ഏതാനും ദിവസങ്ങളായി തമിഴ്‌നാട്ടിൽ ശക്തമായ മഴയാണ്. ഇതേ തുടർന്നാണ് റെയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞത്. സംഭവം അറിഞ്ഞ ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, മണ്ണ് നീക്കി ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. .ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…