Sunday, May 5, 2024
spot_img

ട്രെയിൻ യാത്രക്കാരെ കൊള്ളയടിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

തിരുവനന്തപുരം: ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീൻ-തിരുവനന്തപുരം ട്രെയിനിലെ മൂന്ന് വനിതാ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായാണ് കവർച്ചയ്ക്ക് പിന്നിൽ എന്നാണ് നിലവിലെ നിഗമനം. ഇയാളെ കണ്ടെത്താൻ തമിഴ്നാട്ടിലും കേരളത്തിലും ആർപിഎഫ് തെരച്ചിൽ തുടങ്ങി.

കവർച്ചയ്ക്ക് ഇരയായ മൂന്ന് സ്ത്രീകളുടേയും മൊഴി പൊലീസും റെയിവേ പൊലീസും രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി തീവണ്ടികളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ കാണിച്ചിരുന്നു. ഈ കൂട്ടത്തിലാണ് സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായെ കവർച്ചയ്ക്ക് ഇരയായ വിജയശ്രീ എന്ന സ്ത്രീ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്ക് ഇരയായ മറ്റൊരു സ്ത്രീയും താൻ സഞ്ചരിച്ച കോച്ചിൽ അസ്ഗർ ബാദ്ഷാ ഉണ്ടായിരുന്നതായി പറയുന്നു. മധുരയിലും നാഗർകോവിലിലുമടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. നേരത്തേയും സമാനമായ തരത്തിൽ മോഷണങ്ങൾ നടത്തിയ ആളാണ് അസ്ഗർ ബാദ്ഷാ എന്ന് റെയിൽവേ പൊലീസ് പറയുന്നു.

ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീൻ- തിരുവനന്തപുരം എക്സ്പ്രസ്സിലാണ് വൻ കവർച്ച നടന്നത്. തീവണ്ടിയിലെ മൂന്ന് വനിതാ യാത്രക്കാരെയാണ് മയക്കി കിടത്തി കൊള്ളയടിച്ചത്. തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകൾ അഞ്ജലിയേയും കോയമ്പത്തൂർ സ്വദേശിനിയായ ഗൗസല്യ എന്ന സ്ത്രീയേയുമാണ് കവർച്ചക്കിരയായത്.

വിശദമായ മൊഴി രേഖപ്പെടുത്താനുള്ള ആരോഗ്യാവസ്ഥയിലല്ല മൂന്ന് പേരുമെന്നാണ് പൊലീസ് പറയുന്നത്. അബോധാവസ്ഥയിലായ വിജയകുമാരിയുടെ കമ്മലടക്കം കവർന്നിട്ടുണ്ട്. ബോധം നശിക്കാനുളള സ്പ്രയോ മരുന്നോ നൽകിയ ശേഷമാണ് കവർച്ച നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. തീവണ്ടിയിലെ എസ് 1, എസ് 2 കോച്ചുകളിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles