Friday, May 3, 2024
spot_img

കണ്ണൂർ യശ്വന്ത്പൂർ എക്‌സ്പ്രസ് പാളം തെറ്റി; നാല് ബോഗികൾ തെന്നിമാറി; ഒഴിവായത് വൻദുരന്തം

ചെന്നൈ: കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി(Railway Track Crash). ധർമ്മപുരിയ്‌ക്ക് സമീപം മാട്ടുപ്പെട്ടിയിൽ പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. കനത്ത മഴയ്ക്കിടെ ട്രാക്കിലേക്ക് വീണ പാറയിലിടിച്ചാണ് അപകടം ഉണ്ടായത്. നാല് ബോഗികളാണ് പാളം തെറ്റിയത്.

കണ്ണൂരിൽ നിന്ന് യശ്വന്ത്പൂരിലേക്ക് പോയ തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ഏതാനും ദിവസങ്ങളായി തമിഴ്‌നാട്ടിൽ ശക്തമായ മഴയാണ്. ഇതേ തുടർന്നാണ് റെയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞത്. സംഭവം അറിഞ്ഞ ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, മണ്ണ് നീക്കി ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. .ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Related Articles

Latest Articles