25-ാം നിലയില്‍ നിന്ന് വീണു: കണ്ണൂർ സ്വദേശിനിയായ പെണ്‍കുട്ടിയ്‌ക്ക് ദാരുണാന്ത്യം

0
dead
dead

മനാമ: താമസസ്ഥലത്തെ 25-ാം നിലയിൽ നിന്നും വീണ് മരിച്ച നിലയിൽ മലയാളി പെൺകുട്ടിയെ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ രഞ്ജിത്ത് കുമാറിന്റെയും വത്സലയുടെയും മകളായ അനുശ്രീയെയാണ് മരിച്ച(Dead) നിലയില്‍ കണ്ടെത്തിയത്. ജഫറയിലെ താമസസ്ഥലത്താണ് സംഭവം.

13കാരിയായ അനുശ്രീയുടെ മരണസമയത്ത് മാതാപിതാക്കൾ നാട്ടിലായിരുന്നു. സംഭവമറിഞ്ഞ് ഇവര്‍ ബഹ്റൈനിലേക്ക് തിരിച്ചു. കുട്ടിയുടെ മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.