Wednesday, September 23, 2026

കാൺപൂർ സംഘർഷം; അന്വേഷണം ഊർജ്ജിതമാക്കി യുപി പോലീസ്, 4 സംഘങ്ങളെ നിയമിച്ചു

ദില്ലി: കാൺപൂർ സംഘർഷത്തിൽ അന്വേഷണം ഊർജ്ജിതമാക്കി യു പി പോലീസ്. കേസിന്റെ അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. സംഘർഷത്തിൽ ഇതുവരെ മൂന്ന് എഫ് ഐ ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണമാകും ആദ്യ സംഘം നടത്തുക. അന്വേഷണത്തിനായി നിയോഗിച്ച 4 സംഘങ്ങളിൽ സി സി ടി വി ക്യാമറകളുമായി ബന്ധപ്പെട്ട അന്വേഷണം ഒരു സംഘത്തിനും ,സോഷ്യൽ മീഡിയയിൽ നടന്ന പ്രചാരണങ്ങൾ പരിശോധിക്കാൻ മറ്റൊരു സംഘത്തിനും ചുമതല നൽകിയിട്ടുണ്ട്.

കേസിലെ ഗൂഢാലോചന സംബന്ധിച്ചാണ് മറ്റൊരു സംഘം അന്വേഷിക്കുക. നിലവിൽ സംഘർഷത്തിന് ശേഷം പ്രദേശത്ത് വൻ സുരക്ഷാ സന്നാഹം തുടരുകയാണ്. കൂടാതെ നഗരത്തിൽ ഡ്രോൺ നീരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആയിരത്തിലധികം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ 29 പേർ അറസ്റ്റിലായി.

Related Articles

Latest Articles